CinemaKeralaLatest NewsMollywoodWOODs

പൂമ്പാറ്റയെ പോലെ പറന്നു നടക്കാൻ കൊതിക്കുന്നവളാണ് സജ്ന, ആ ചിറക് വെട്ടാൻ ഞാനാഗ്രഹിക്കില്ല: ഫിറോസ്

ചിലയിടങ്ങളിൽ തോറ്റ് കൊടുക്കുന്നത് അനിവാര്യമാണെന്നും ഫിറോസ്

ഭാര്യ സജ്നയുമായുള്ള വിവാഹ ബന്ധം ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കി ഫിറോസ്. പൂമ്പാറ്റയെ പോലെ പറന്നു നടക്കാൻ കൊതിക്കുന്നവളാണ് സജ്നയെന്നും അവളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും ഇല്ലാതാക്കുവാൻ ശ്രമിക്കില്ലെന്നും ഫിറോസ് പറയുന്നു.

പത്ത് വർഷം ഒരുമിച്ച് കഴിഞ്ഞ തങ്ങൾക്ക് തങ്ങളുടെ മേൽ അത്രമാത്രം വിശ്വാസമുണ്ടെന്നും ചിലയിടങ്ങളിൽ തോറ്റ് കൊടുക്കുന്നത് അനിവാര്യമാണെന്നും ഫിറോസ് വ്യക്തമാക്കി.

മറ്റുള്ളവർ പറയുന്ന പോലെ തമ്മിൽ ഈ​ഗോ പ്രശ്നങ്ങളില്ലെന്നും ലൈം​ഗിക ജീവിതത്തിന്റെ കാര്യത്തിൽ അതിലും സന്തോഷവാനായിരുന്നുവെന്നും അത്തരം കാര്യങ്ങളൊക്കെ ചിലർ അനാവശ്യമായി ഉണ്ടാക്കുന്ന കഥകളാണെന്നും ഫിറോസ്. ഇത്രയും നാളിനിടക്ക് ഒരു അവിഹിതം പോലും ഉണ്ടായില്ല, ജീവിതത്തിൽ മറ്റാര് വന്നാലും സജ്നയ്ക്ക് തുല്യരാവില്ലെന്നും ഫിറോസ്.

 

 

shortlink

Related Articles

Post Your Comments


Back to top button