CinemaGeneralHollywoodKollywoodLatest NewsNEWSSocial MediaWOODs

സൂപ്പർ ഹിറ്റ് ചിത്രം ജി​ഗർതണ്ട കാണണമെന്ന അഭ്യർത്ഥനയുമായി ആരാധകർ, മറുപടി നൽകി ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ് വുഡ്

ക്ലിന്റ് ഈസ്റ്റ് വുഡിനും സത്യജിത് റായിക്കുമുള്ള സമർപ്പണമാണ് തന്റെ ഈ ചിത്രം

തമിഴ് ഫിലിം മേക്കർ കാർത്തിക് സുബ്ബരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ജി​ഗർതണ്ട ഡബിൾ എക്‌സ് ഹോളിവുഡ് ഇതിഹാസം ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

സിനിമ സംവിധായകന്റെ ശ്രദ്ധയിൽപ്പെടുത്തുന്ന ഒരു ആരാധകന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട്, താരത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ ക്ലിന്റ് ഈസ്റ്റ്‌വുഡ് ഒഫീഷ്യലിലാണ് പുത്തൻ വിശേഷം പങ്കുവച്ചിരിയ്ക്കുന്നത്.

ക്ലിന്റ് ഈസ്റ്റ് വുഡിനും സത്യജിത് റായിക്കുമുള്ള സമർപ്പണമാണ് തന്റെ ഈ ചിത്രമെന്ന് ഫിലിം മേക്കർ കാർത്തിക് സുബ്ബരാജ് തുറന്ന് പറഞ്ഞിരുന്നു. ക്ലിന്റിന് ഈ സിനിമയെക്കുറിച്ച് അറിയാം, കൂടാതെ തന്റെ പുതിയ ചിത്രം പൂർത്തിയാകുമ്പോൾ ജി​ഗർതണ്ട കാണുമെന്നും ഒഫീഷ്യൽ അക്കൗണ്ടിലൂടെ തുറന്ന് പറഞ്ഞു. ക്ലിന്റ് ഈസ്റ്റ് വുഡിൽ നിന്ന് കിട്ടിയ മറുപടി ആരാധകർ ആഘോഷമാക്കുകയാണ്.

shortlink

Post Your Comments


Back to top button