CinemaLatest NewsTollywoodWOODs

മദ്യപിക്കുമ്പോഴും പുകവലിക്കുമ്പോഴും ഞങ്ങളുടെ ലോ​ഗോ ചുമ്മാ വച്ചാൽ 10 കോടി തരാം: നടൻ അല്ലു അർജുൻ പറഞ്ഞ മറുപടി ഇതാണ്

അല്ലു അർജുനെ സമീപിച്ച് വാ​ഗ്ദാനം നൽകി

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ പുഷ്പ എന്ന ചിത്രത്തിന്റെ ഷൂട്ടിംങിലാണ് ഇപ്പോഴുള്ളത്. ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ നടൻ ഇപ്പോൾ വിശ്രമത്തിലാണ്.

പുഷ്പ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. പുഷ്പ സിനിമയിൽ മദ്യപിക്കുമ്പോഴും പുകവലിക്കുമ്പോഴും ഞങ്ങളുടെ ലോ​ഗോ ചുമ്മാ വച്ചാൽ 10 കോടി തരാം എന്ന് ഒരു പ്രമുഖ ബ്രാൻഡ് അല്ലു അർജുനെ സമീപിച്ച് വാ​ഗ്ദാനം നൽകി.

എന്നാൽ പൊതു ജനങ്ങൾക്ക് ദ്രോഹകരമാകുന്ന യാതൊരു പ്രവൃത്തിയെയും താൻ പിന്തുണക്കുകയോ, ഇത്തരം വസ്തുക്കളുടെ പരസ്യത്തിൽ പോലും എത്തില്ലെന്ന പഴയ മറുപടി തന്നെ നൽകി പ്രമുഖ ബ്രാൻഡിനെ മടക്കി അയച്ചു എന്നാണ് വാർത്ത.

shortlink

Related Articles

Post Your Comments


Back to top button