CinemaGeneralKeralaLatest NewsMollywoodNEWSWOODs

പുതിയ ബിസിനസ് സംരംഭവുമായി നടി അപർണ്ണ, എല്ലാവിധ ആശംസകളുമായി നയൻതാരയും

ഇവന്റ് കമ്പനിയായ എലീസ്യൻ ഡ്രീംസ്കേപ്പ്സ്

നടൻ ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വിവാഹ നിശ്ചയ ചടങ്ങുകൾ ഒക്കെ നോക്കി നടത്തിയത് നടി അപർണ്ണയുടെ ഇവന്റ് കമ്പനിയായ എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന കമ്പനിയാണ്.

ഇതേ കമ്പനി തന്നെയാണ് കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയ ചടങ്ങുകളും നടത്തിയത്. ബിസിനസ് രം​ഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്ലാനിലാണ് നടി അപർണ്ണ. ഹിപ്സ് വേ. കോം എന്ന ഓൺലൈൻ വസ്ത്ര വ്യാപാര സംരംഭമാണ് നടി ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ഔദ്യോ​ഗികമായി അപർണ്ണയുടെ സംരംഭം പ്രഖ്യാപിച്ചത്. അപർണ്ണയുടെ സംരംഭത്തിന് എല്ലാവിധ ആശംസകൾ നേരുകയും നടിയെ ഓർത്ത് അഭിമാനം തോന്നുന്നുവെന്നും നയൻതാര പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button