CinemaLatest NewsMollywoodWOODs

അങ്ങനെ അതുമായി നീണ്ട 16 വർഷത്തെ യാത്രയ്ക്ക് വിട, സർജറി കഴിഞ്ഞെന്ന് പ്രിയതാരം അഹാന കൃഷ്ണകുമാർ

സർജറി കഴിഞ്ഞതിന്റെ വിശേഷങ്ങളും ചിത്രങ്ങളുമായി എത്തി നടി അഹാന

മലയാളികളുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ. ഇപ്പോൾ സർജറി കഴിഞ്ഞതിന്റെ വിശേഷങ്ങളും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. സ്മൈൽ എന്ന ലേസർ വിഷൻ കറക്ഷൻ സർജറിക്കാണ് അഹാന വിധേയയായത്.

നീണ്ട 16 വർഷം തനിക്കൊപ്പമുണ്ടായിരുന്ന കണ്ണടയും കോൺടാക്ട് ലെൻസിനോടും വിട പറഞ്ഞിരിക്കുന്നുവെന്നും താരം പങ്കുവച്ചു. ഏഴാം ക്ലാസ് മുതൽ കണ്ണട ഉപയോ​ഗിച്ചിരുന്നു, സ്പെക്സ് വച്ച ലുക്ക് അന്നൊക്കെ ഏറെ ഇഷ്ടമായിരുന്നുവെന്നും എന്നാൽ അത് അത്ര കൂൾ അല്ലെന്ന് മനസിലാക്കുവാൻ താമസിച്ച് പോയെന്നും നടി.

ബോർഡിൽ എഴുതുന്നത് കാണുവാൻ പറ്റുന്നില്ലെന്ന് സ്ഥിരമായി വീട്ടിൽ വന്ന് പരാതി പറയാറുണ്ടായിരുന്നെന്നും എന്നാൽ എനിക്ക് കണ്ണാടി വക്കുവാൻ വേണ്ടി പറയുന്നതാണെന്ന് കരുതി വീട്ടുകാർ ആദ്യം ഒക്കെ വലിയ കാര്യമായി എടുത്തിരുന്നില്ലെന്നും അഹാന.

shortlink

Related Articles

Post Your Comments


Back to top button