CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

പണ്ടൊരു ഐപിഎസുകാരൻ ഇവനൊക്കെ കൊക്കെയ്ൻ കേസിൽ ഉള്ളവനല്ലേ, ഇവനാണോ വലിയ സ്റ്റാർ എന്നൊക്കെ ചോദിച്ചു: ഷൈൻ ടോം ചാക്കോ

കുറ്റം ചെയ്താൽ നന്നാകുന്നതിന് വേണ്ടിയാണ് ജയിൽ ശിക്ഷ

മയക്ക് മരുന്നുകേസിൽ ഒരിക്കൽ ഉൾപ്പെട്ട വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. തന്നെ ആ കേസിന്റെ പേരിൽ ഇപ്പോഴും വേട്ടയാടുന്നവർക്ക് മറുപടിയുമായി ഷൈൻ ടോം ചാക്കോ. ഒരിക്കൽ ജയിലിൽ കിടന്നാൽ സമൂഹം പിന്നെ അത്തരക്കാർക്ക് നന്നാകുവാനുള്ള അവസരം നൽകില്ല.

വീണ്ടും വീണ്ടും അതേ കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിക്കൊണ്ടേ ഇരിക്കുകയാണെന്നും നടൻ ഷൈൻ ടോം ചാക്കോ പറയുന്നു. ഒരാൾ കുറ്റം ചെയ്താൽ നന്നാകുന്നതിന് വേണ്ടിയാണ് ജയിൽ ശിക്ഷ കൊടുക്കുന്നത്.

അവർക്ക് നല്ലതായിതീരുവാനുള്ള അവസരം നൽകണമെന്നും ഷൈൻ ടോം ചാക്കോ. പണ്ടൊരു ഐപിഎസുകാരൻ ഇവനൊക്കെ കൊക്കെയ്ൻ കേസിൽ ഉള്ളവനല്ലേ, ഇവനാണോ വലിയ സ്റ്റാർ എന്നൊക്കെ ചോദിച്ചത് താൻ കേട്ടിരുന്നുവെന്നും നടൻ.

 

shortlink

Related Articles

Post Your Comments


Back to top button