CinemaGeneralKeralaLatest NewsMollywoodNEWSWOODs

പ്രാകൃതകാലത്ത് ജീവിച്ചവരെ പോലെ സംസാരിക്കുന്ന കൃഷ്ണകുമാറിനെ പരാമർശിക്കേണ്ടി വരുന്നതാണ് കഷ്ടം: ശാരദക്കുട്ടി, കുറിപ്പ്

അമ്മ തറവാട്ടിലെ പറമ്പിൽ കുഴികുത്തി കഞ്ഞി കൊടുക്കുമായിരുന്നു

പണ്ട് പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാർക്ക് മണ്ണിൽ കുഴികുത്തി ഇലവച്ച് കഞ്ഞി വിളമ്പിയ അനുഭവം പറഞ്ഞ നടൻ കൃഷ്ണ കുമാറിനെതിരെ വൻ വിമർശനം.

പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന നടൻ കൃഷ്ണകുമാറിനെ ഒക്കെ പരാമർശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ് എന്നാണ് എഴുത്തുകാരിയായ ശാരദക്കുട്ടി പറയുന്നത്.

കുറിപ്പ് വായിക്കാം

ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന നടൻ കൃഷ്ണകുമാറിനെ ഒക്കെ പരാമർശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ്.

1968 ൽ ജനിച്ച ഒരാളുടെ ചെറുപ്പകാലം 70 കളിലാണ്. അന്ന് തന്റെ അമ്മ തറവാട്ടിലെ പറമ്പിൽ കുഴികുത്തി കഞ്ഞി കൊടുക്കുമായിരുന്നു എന്നൊക്കെ പറയുന്നത് സത്യമാകാനിടയില്ല. ഇല്ലാതിരുന്ന ഒന്നിനെ പോലും ഉണ്ടായിരുന്നതായി സങ്കൽപിച്ച് തന്റെ വംശ ‘മഹിമ’ ക്ക് അത് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണയാൾ.

ഗംഭീരമായിരുന്ന തന്റെ തറവാട്, അതിനു ചുറ്റും വലിയ പറമ്പ്, അവിടെ നിറയെ പണിക്കാർ , അവർക്ക് കുഴി കുത്തി കഞ്ഞി കൊടുക്കുന്ന അമ്മ, അതു കണ്ട് അകത്തളത്തിലിരുന്ന് കൊതിക്കുന്ന തറവാട്ടുണ്ണി തങ്കപ്പവൻകുഞ്ഞ്.

ആഹാഹാ, സങ്കൽപലോകത്തിലെ ബാലഭാസ്കരൻ, സ്വപ്നം കാണുന്ന രാജാവ് അർദ്ധരാജ്യം കാണാറില്ല. ഇയാൾ പഴയകാലസിനിമ വല്ലതും കണ്ട ഓർമ്മയാകും.

 

 

 

shortlink

Related Articles

Post Your Comments


Back to top button