GeneralLatest NewsMollywoodNEWSWOODs

ഞങ്ങളെ തിരിച്ചറിഞ്ഞു, കൈകാലുകൾ ചലിക്കുന്നു: നടൻ നകുലിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഹാന കൃഷ്ണ

നകുലിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ട്

നാല് വർഷം മുൻപ് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും നർത്തകനുമായ നകുല്‍ തമ്പിയെ സന്ദർശിച്ച്‌ നടി അഹാന കൃഷ്ണ. 2020 ജനുവരിയില്‍ കൊടൈക്കനാലിനു സമീപത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ നകുൽ തുടർന്ന് ചികിത്സയിലാണ് ഇപ്പോഴും.

നകുലിനെ സന്ദർശിച്ചതിനെ കുറിച്ചും നകുലിന്റെ നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ചും അഹാന പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. നകുലിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടെന്നും തിരിച്ചുവരവ് വിദൂരമല്ലെന്നും അഹാന സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

read also: എസ്.എൻ സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘സീക്രെട്ട്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

അഹാന പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി

‘നാല് വർഷം മുമ്പ് നേരിട്ട ദൗർഭാഗ്യകരമായ റോഡപകടത്തെ തുടർന്ന് നകുല്‍ തമ്പിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ പലരും അന്വേഷിച്ചിരുന്നു. ഇപ്രാവശ്യം ബെംഗളൂരുവില്‍ പോയപ്പോള്‍ നകുലിനെ വീട്ടില്‍ പോയി കണ്ടിരുന്നു. നകുലിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ട്. ഓർമകള്‍ തിരികെയെത്തുന്നത് ചെറിയ രീതിയില്‍ പ്രകടമാകുന്നുണ്ട്. എന്നെയും റിയയെയും തിരിച്ചറിഞ്ഞു. കൈകളും കാലുകളും ഉപയോഗിച്ച്‌ ചലനത്തിൻ്റെ വ്യാപ്തി വർധിപ്പിക്കാനുള്ള ചെറിയ ശ്രമങ്ങളും നകുല്‍ നടത്തുന്നുണ്ട്. നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല,’ അഹാന കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button