GeneralLatest NewsMollywoodNEWSWOODs

‘ ദിസീക്രട്ട് ‘ എസ്.എൻ. സ്വാമി ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

ചിത്രത്തിൽ അപർണ്ണാ ദാസാണ് നായിക

പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി ‘ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദിസീക്രട്ട് എന്നു നാമകരണം ചെയ്തിരിക്കുന്നു. ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച്ച മെഗാസ്റ്റാർ മമ്മുട്ടിയാണ് ഈ ചിത്രത്തിൻ്റെ നാമധേയം തൻ്റെ ഒഫീഷ്യൽ പേജിലൂടെ അനൗൺസ് ചെയ്തത്

കൊച്ചിയിലെ രാമവർമ്മ ക്ലബ്ബിലെ മണിലാൽഹാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, പാലക്കാട്, പൊള്ളാച്ചി, പഴനി, തഞ്ചാവൂർ എന്നിവിടങ്ങളിലായി ഇതിനകം പൂർത്തിയായിരിക്കുന്നു. ലക്ഷ്മി പാർവ്വതി ഫിലിമിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ചിത്രത്തിൻ്റെ അവതരണം.

read also: ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ ടീസർ

ധ്യാൻ ശ്രീനിവാസൻ, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണ് നായിക. രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

സംഗീതം – ജെയ്ക്ക് ബിജോയ്സ്,
ഛായാഗ്രഹണം – ജാക്സൺ ജോൺസൺ
കലാസംവിധാനം – സിറിൾ കുരുവിള
കോസ്റ്റ്യും – ഡിസൈൻ -സ്റ്റെഫി സേവ്യർ
മേക്കപ്പ് -സിനൂപ് രാജ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശിവരാമകൃഷ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ – അരോമ മോഹൻ
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button