GeneralLatest NewsMollywoodNEWSWOODs

ഒരേയൊരു രാമനേയുള്ളു, രാമനില്ലാതെ നിലനിൽക്കാൻ പറ്റില്ലെന്ന തിരിച്ചറിവ് മാത്രം: ഹരീഷ് പേരടി

ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് രാമനെയും ഗാന്ധിയേയും തമ്മിൽ തെറ്റിക്കാനുള്ള ഒരു ശകുനി തന്ത്രം

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഹരീഷ് പേരടി. സമകാലിക വിഷയത്തിൽ പ്രതികരിക്കുന്ന താരത്തിന്റെ കുറിപ്പുകൾ വളരെപ്പെട്ടന്ന് തന്നെ ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഒന്നാണ് താരത്തിന്റെ പുതിയ പോസ്റ്റ്. ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് രാമനെയും ഗാന്ധിയേയും തമ്മിൽ തെറ്റിക്കാനുള്ള ഒരു ശകുനി തന്ത്രം മാത്രമാണെന്ന് ഹരീഷ് പറയുന്നു.

read also: ‘ ദിസീക്രട്ട് ‘ എസ്.എൻ. സ്വാമി ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

കുറിപ്പ്

ഒരേയൊരു രാമനേയുള്ളു…രാമായണത്തിലെ രാമൻ…രാമഭക്തരായ സകല ദൈവവിശ്വാസികളൂം മഹാത്മാവായ ഗാന്ധിജിയും ആ രാമനെയാണ് വിളിച്ചതും വിശ്വസിച്ചതും വിശ്വസിച്ചുകൊണ്ടിരിക്കുന്നതും…ഇനി ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് രാമനെയും ഗാന്ധിയേയും തമ്മിൽ തെറ്റിക്കാനുള്ള ഒരു ശകുനി തന്ത്രം മാത്രം…പിടിവള്ളി നഷ്ടപ്പെട്ട നാലാം മതത്തിന്റെ അവസാനപിടച്ചിൽമാത്രം…രാമനില്ലാതെ നിലനിൽക്കാൻ പറ്റില്ലെന്ന തിരിച്ചറിവ്മാത്രം…രാം നാം സത്യ ഹേ..എന്ന് എല്ലാ അവിശ്വാസികളും ഉറക്കെ ചൊല്ലുന്നു…🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button