CinemaLatest NewsMovie Gossips

ഓസ്‌കാറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല, മമ്മൂട്ടി ഭ്രമിപ്പിച്ചു: സന്ദീപാനന്ദഗിരി

മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായ ‘ഭ്രമയുഗം’ തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്നു. ആദ്യ ദിനത്തില്‍ തന്നെ മികച്ച കളക്ഷന്‍ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. ഭ്രമയുത്തെ അഭിനന്ദിച്ച് കൊണ്ട് സ്വാമി സന്ദീപാനന്ദഗിരി പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഓസ്‌കറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല എന്നാണ് മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തി സന്ദീപാനന്ദഗിരി കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മൂട്ടി അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെ കൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നുവെന്നും മറ്റ് താരങ്ങള്‍ അഭിനയം കൊണ്ട് പെരുമ്പറ കൊട്ടിയെന്നും സന്ദീപാനന്ദഗിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സന്ദീപാനന്ദഗിരിയുടെ കുറിപ്പ്:

ഭാരതീയ ധര്‍മ്മ ശാസ്ത്രങ്ങളില്‍ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു! ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം, രണ്ടാമത്തേത്ത് ത്രേതായുഗം, മൂന്നാമത്തേത് ദ്വാപരയുഗം, നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുര്‍യുഗങ്ങള്‍. പുരാണങ്ങളില്‍ ധര്‍മത്തിന്റേയും അധര്‍മത്തിന്റേയും ഏറ്റക്കുറച്ചിലുകളെ ഈ നാലു യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു. അതുപോലെ മനുഷ്യനിലെ ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേര്‍ത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്. #ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണ്, ഈയാം പാറ്റ അഗ്‌നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തില്‍ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ…..ആല്‍ഫ,ഫ്രാന്‍സിസ് ഇട്ടിക്കോര,സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായകി,പച്ച മഞ്ഞ ചുവപ്പ്, അന്ധര്‍ ബധിരര്‍ മൂകര്‍, മാമ ആഫ്രിക്ക, എന്നീ ക്ലാസിക്കുകള്‍ മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയായ ടി.ഡി.രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങള്‍ക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്!

മഹത്തായ ആശയങ്ങള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടേയും വാക്കുകളില്‍! ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു. ഓസ്‌ക്കാറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ്, അമല്‍ഡ ലിസ്, ഏല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു. സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു. ഒപ്പം അണിയറയിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും നമോവാകം!

 

 

 

shortlink

Related Articles

Post Your Comments


Back to top button