GeneralKollywoodLatest NewsMollywoodNEWSWOODs

‘മലയാളത്തിലെ ഹിറ്റുകള്‍ ഊതിപെരുപ്പിച്ചവ, മലയാള സിനിമ തകര്‍ച്ചയുടെ വക്കില്‍’: കാർത്തിക് രവിവർമ്മ

കഴിഞ്ഞ വർഷം മലയാളത്തില്‍ ഏകദേശം 220 സിനിമകള്‍ പുറത്തിറങ്ങിയിരുന്നു

മലയാള സിനിമാ വ്യവസായത്തെ വിമർശിച്ച്‌ തമിഴിലെ പ്രമുഖ പിആർഒയും ട്രേഡ് അനലിസ്റ്റുമായ കാർത്തിക് രവിവർമ്മ. മലയാള സിനിമയിലെ പല ഹിറ്റുകളും ഊതിപെരുപ്പിച്ചവയാണെന്നും കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളില്‍ നാലെണ്ണം മാത്രമാണ് ഹിറ്റായത് എന്ന വാർത്തകളുടെ സ്ക്രീൻഷോട്ടിനൊപ്പം രവിവർമ്മ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

read also: സണ്ണി വെയ്നൊപ്പം രഞ്ജിനി പൊതുവേദികളില്‍‌ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം വെളിപ്പെടുത്തി ഭാര്യ രഞ്ജിനി കുഞ്ചു

കഴിഞ്ഞ വർഷം മലയാളത്തില്‍ ഏകദേശം 220 സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ നാലെണ്ണം മാത്രമാണ് വിജയിച്ചത്. 2023 ലെ മലയാള സിനിമാ വ്യവസായത്തിന്റെ ആകെ നഷ്ടം 300 കോടിയ്ക്ക് മുകളില്‍ ആണെന്നും പറയുന്ന വാർത്തകളാണ് കാർത്തിക് രവിവർമ്മ പങ്കുവെച്ചത്.

കാർത്തിക് രവിവർമ്മയുടെ പോസ്റ്റിന് പിന്നാലെ നിരവധിപ്പേർ മറുപടിയുമായെത്തിയിട്ടുണ്ട്. കണ്ടന്റിന്റെ കാര്യത്തില്‍ മറ്റേതൊരു സിനിമാ വ്യവസായത്തിനും മുകളിലാണ് മലയാള സിനിമ എന്ന കമന്റുമായി നിരവധി പേരെത്തി.

shortlink

Post Your Comments


Back to top button