GeneralLatest News

‘ഒരു സർക്കാർ ഉൽപ്പന്നം’ – ചിത്രം ഈ ആഴ്ച റിലീസാവാനിരിക്കെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

‘ഒരു സർക്കാർ ഉൽപ്പന്നം’; സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.

ചിത്രം ഈ വാരം റിലീസ് ചെയ്യാനിരിക്കെയാണ് തിരക്കഥാകൃത്തിന്റെ ആകസ്മിക നിര്യാണം. അടുത്തിടെ സെൻസർ ബോർഡ് പേര് മാറ്റാൻ നിർദേശിച്ച ചിത്രമായിരുന്നു ഇത്. ‘സക്കറിയയുടെ ഗർഭിണികൾ’ എന്ന സിനിമയുടെ രചയിതാവ് കൂടിയാണ് നിസാം റാവുത്തർ.

shortlink

Post Your Comments


Back to top button