General

‘ഞാൻ ആണ് ഡിവോഴ്‌സിന് കൊടുത്തത്, മോനെ കണ്ടിട്ട് വർഷങ്ങൾ ആയി, അവൾ പിന്നീട് തിരിച്ചു വന്നില്ല’- ആദ്യഭാര്യയെ കുറിച്ച് സിബിൻ

കഴിഞ്ഞ ദിവസമാണ് ബിഗ്‌ബോസിലൂടെയും ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ പ്രശസ്തയായ നടി ആര്യ വിവാഹിതയാവുന്നു എന്ന വാർത്ത പുറത്തുവന്നത്. ഡിജെ സിബിൻ ആണ് ആര്യയെ വിവാഹം ചെയ്യുന്നത്. ഇരുവരും വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പുറത്തുവിട്ടുകൊണ്ടാണ് ജീവിതത്തിലും ഒരുമിക്കുകയാണ് എന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ആര്യയുടെയും സിബിന്റെയും രണ്ടാം വിവാഹം ആണിത്.

മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ ആദ്യ വിവാഹത്തെ കുറിച്ചും അതിനുശേഷം ഉണ്ടായ ഒരു പ്രണയത്തെ കുറിച്ചും സിബിൻ തുറന്നു പറഞ്ഞിരുന്നു. “ഞാൻ വിവാഹിതനായിരുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ല എന്ന് മനസിലായപ്പോൾ പിരിഞ്ഞതാണ്. ഞങ്ങൾ പിരിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിട്ടാണ് ഞാൻ ഈ പറയുന്ന കുട്ടിയെ പരിചയപ്പെടുന്നത്. കുറച്ചുനാൾ പ്രണയിച്ചു.പിന്നീട് അത് കുറച്ച് പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി അത് പിരിഞ്ഞു. ആ കുട്ടി കല്യാണം ഒക്കെ കഴിഞ്ഞ് സുഖമായി ജീവിക്കുകയാണ്. ഇപ്പൊ യുകെയിലാണ്.ഒരു കല്യാണം കഴിക്കണം, ഒരു ജീവിതപങ്കാളി വേണം എന്നൊക്കെയുള്ള ആഗ്രഹങ്ങൾ എനിക്കും ഉണ്ട്.

ഞാനും ആ കുട്ടിയും തമ്മിൽ നല്ല കമ്പനി ആയിരുന്നു. ചെറിയ ഒരു തെറ്റിദ്ധാരണ ആണ് ഞങ്ങളുടെ ബന്ധത്തിൽ സംഭവിച്ചത്.അത് തിരുത്തി മുന്നോട്ട് പോകാൻ ഞങ്ങൾ രണ്ടുപേരും ശ്രമിച്ചതാണ്. പക്ഷെ എവിടെയോ ഒരു കുത്തൽ ഉണ്ട്. അത് എന്നേക്കാൾ കൂടുതൽ അവൾക്ക് ആയിരുന്നു.എപ്പോഴെങ്കിലും ദേഷ്യത്തിന്റെ പുറത്ത് അതൊക്കെ എന്റെ വായിൽ നിന്നും വന്നാൽ അത് രണ്ടുപേർക്കും ബുദ്ധിമുട്ട് ആവും. അതുകൊണ്ട് തന്നെ അവൾ പോകുവാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല. രണ്ടുവർഷം കഴിഞ്ഞാണ് അവൾ കല്യാണം കഴിച്ചത്.

എന്റെ ആദ്യ ഭാര്യയും ഞാനും ബാംഗ്ലൂർ പോയതാണ്. അവൾ പിന്നെ തിരിച്ചു വന്നില്ല. വേണ്ടെന്നു വച്ച് പോയത് അവളാണ്. പിന്നെ ഗ്രാജുവലി ഞങ്ങൾക്കിടയിൽ അകൽച്ച വീണു. കുറച്ച് വർഷങ്ങൾക്ക് ശേഷം ഞാൻ ആണ് ഡിവോഴ്‌സിന് കൊടുത്തത്. ഇപ്പോൾ ഡിവോഴ്സ് കേസ് നടക്കുകയാണ്.മോനെ ഞാൻ അവസാനം കണ്ടത് 2021 ഏപ്രിലിൽ ആണ്. പിന്നെ കാണാൻ സാധിച്ചിട്ടില്ല. കാണാൻ ശ്രമിക്കുമ്പോൾ നടന്നിട്ടില്ല.

കോടതിൽ മകനെ കൊണ്ടുവരാൻ പറഞ്ഞിരുന്നു. അപ്പോഴും കൊണ്ടുവന്നിട്ടില്ല. അതിനെതിരെ എന്തെങ്കിലും ചെയ്യണം.അടുത്തൊരു ജീവിതത്തിലേക്ക് പോയാലും സമാധാനം ഉണ്ടാവണം എന്ന് മാത്രമേ ഉള്ളു. പ്രത്യേകിച്ച് ഒരു നിർബന്ധവും ഉള്ള ആളല്ല ഞാൻ. ഒരുപാട് ആഗ്രഹങ്ങൾ ഒന്നും ഇല്ല എനിക്ക്” എന്നാണ് സിബിൻ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button