GeneralMovie Gossips

ജയം രവി ഇന്ന് പൂര്‍ണമായും കെനീഷയുടെ നിയന്ത്രണത്തില്‍, അദ്ദേഹത്തിന്റെ മാനസികനില ശരിയല്ല: ചാര്‍മിള

നടന്‍ രവി മോഹന്റെയും ഭാര്യ ആരതിയുടെയും വിവാഹ മോചന കേസ് ചെന്നൈ കുടുംബ കോടതിയാണ് പരിഗണിക്കുന്നത്. ജീവനാംശമായി മാസം 40 ലക്ഷം രൂപ രവി മോഹന്‍ നല്‍കണമെന്നാണ് ആരതി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗായിക കെനീഷ ഫ്രാന്‍സിസുമായി രവി മോഹന്‍ പ്രണയത്തിലാണെന്നാണ് വിവരം.

എന്നാല്‍ കെനീഷയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ചാര്‍മിള. കെനീഷയുടെ പേര് ആരതി അവരുടെ മാന്യത കൊണ്ട് പറഞ്ഞില്ലെന്നും മറ്റൊരു സ്ത്രീയെ നാണം കെടുത്താന്‍ ആരതി ആഗ്രഹിക്കുന്നില്ലെന്നും ചാര്‍മിള പറയുന്നു.ഭര്‍ത്താവിനെ വേണമെന്ന് ആരതി ആഗ്രഹിക്കുന്നു. ഇന്നത്തെ കാലത്തെ മോഡേണ്‍ പെണ്‍കുട്ടികളെ പോലെയല്ല അവര്‍. ആരതി ഇന്നും രവി മോഹനെ സ്‌നേഹിക്കുന്നു.

ഗായിക സുചിത്ര ആരതിയെ അധിക്ഷേപിച്ചു. ധനുഷും ആരതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നാണ് സുചിത്ര പറഞ്ഞത്. വായ തുറന്നാല്‍ ധനുഷിന്റെ പേര് മാത്രമാണ് സുചിത്ര പറയുക.ഭാര്യയോടും കുടുംബത്തോടും സ്‌നേഹമുള്ളയാളായിരുന്നു രവി മോഹന്‍. എന്നാല്‍ ഒരു ദിവസം കൊണ്ട് ആ പെണ്‍കുട്ടി എല്ലാം മാറ്റി.

വീട്ടിലൊരു പ്രശ്‌നം വരുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോകാതെ കെനീഷയുടെ അടുത്തേക്ക് പോയി. അവരേക്കാളും വലിയ ഹീലറാണോ കെനീഷയെന്നും ചാര്‍മിള ചോദിക്കുന്നു.രാവി മോഹന്റെ മാനസിക നില ഇപ്പോള്‍ ശരിയല്ല. രവി മോഹന്‍ ഇന്ന് പൂര്‍ണമായും കെനീഷയുടെ നിയന്ത്രണത്തിലാണെന്നും ചാര്‍മിള ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button