
കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി വന്നതിന്റെ സന്തോഷം പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. ഇരുവരും ഏറെ നാളുകളായി കാത്തിരിക്കുന്ന ഒരു വിവാഹം ഇന്ന് നടന്നു. അർജുന്റെ ജേഷ്ഠനായ അരുൺ സോമശേഖർ വിവാഹിതനായി. വിദ്യയാണ് വധു. ഏറെ നാളുകളായി ഇരുവരുടേയും വിവാഹം നിശ്ചയിച്ച് ഉറപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടേയും വിവാഹം.
ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട് ചടങ്ങ്. അരുണിന്റെയും വിദ്യയുടേയും രണ്ടാം വിവാഹമാണ്. അരുണിന് ആദ്യ ഭാര്യയെ നഷ്ടപ്പെടുന്നത് കൊവിഡ് കാലത്താണ്. അരുണിന്റെയും അർജുന്റെയും മാതാപിതാക്കളും കൊവിഡ് കാലത്താണ് അസുഖം ബാധിച്ച് മരിച്ചത്.ആദ്യ വിവാഹത്തിൽ അരുണിന് ഒരു ആൺകുട്ടിയും പെൺകുട്ടിയുമുണ്ട്.
വിദ്യ വിവാഹമോചിതയാണെന്നാണ് റിപ്പോർട്ടുകൾ. വിദ്യയ്ക്കും ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. കുഞ്ഞിന്റെ സംരക്ഷണം വിദ്യയ്ക്കാണ്. വിവാഹത്തിന് മുമ്പ് തന്നെ അരുണിന്റെ കുടുംബത്തിലെ അംഗമായി മാറി കഴിഞ്ഞിരുന്നു വിദ്യയും മകളും. താര കല്യാണിന് കീഴിൽ വിദ്യയുടെ മകളും നൃത്തം അഭ്യസിക്കുന്നുണ്ട്.
Post Your Comments