GeneralLatest NewsTollywood

സൂപ്പര്‍ഹിറ്റ് ചിത്രം 96ന്‍റെ റീമേക്ക് പ്രതിസന്ധിയില്‍!!

വിജയ് സേതുപതി -തൃഷ കൂട്ടുകെട്ടില്‍ എത്തിയ വിജയ ചിത്രമായിരുന്നു 96. തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രത്തിനു റീമേക്ക് ഒരുങ്ങുകയാണ്. എന്നാല്‍ തെലുങ്ക് റീമേക്ക് പ്രതിസന്ധിയില്‍ ആയിരിക്കുകയാനെന്നു റിപ്പോര്‍ട്ട്.

സാമന്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 96ന്റെ തെലുങ്ക് റീമേക്കില്‍ സംഗീതസംവിധായകനായി ഗോവിന്ദ് വസന്ത തന്നെ മതിയെന്ന നിലപാടിലായിരുന്നു സംവിധായകന്‍ സി പ്രേംകുമാര്‍. എന്നാല്‍ ഇതിനെതിരെ നിര്‍മ്മാതാവ് രംഗത്തെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

തെലുങ്കില്‍ പ്രശസ്തരായ സംഗീത സംവിധായകരാരെങ്കിലും ഈണം നല്‍കണമെന്നാണ് നിര്‍മ്മാതാവ് രാജുവിന്റെ അഭിപ്രായം. അതോടൊപ്പം തെലുങ്ക് സിനിമാപ്രേക്ഷകരുടെ ആസ്വാദനരീതിക്കനുസരിച്ച് ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു നിര്‍മ്മാതാവ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തമിഴ് പതിപ്പിന്റെ തിരക്കഥ അതേപടി നിലനിര്‍ത്തണമെന്ന നിലപാടിലാണ് സംവിധായകന്‍ പ്രേംകുമാര്‍.

shortlink

Related Articles

Post Your Comments


Back to top button