KollywoodLatest News

അമല പോളിന്റെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രത്‌നകുമാറാണ്

അമല പോളിന്റെ പുതിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്. ആടൈ എന്ന ചിത്രത്തിനാണ് എ സര്‍ട്ടിഫിക്കറ്റ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രത്‌നകുമാറാണ്. വിഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടോയിലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തും രക്തകറകളുമായി പേടിച്ച് അലറി കറയുന്ന അമലപോളായിരുന്നു ഫസ്റ്റ്‌ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തിയിരുന്നു. ആടൈയുടേത് ആസാധാരണമായ തിരക്കഥയാണ്. ഒരു അഭിനേതാവ് എന്ന രീതിയില്‍ പല തരത്തിലുള്ള മനുഷ്യ വികാരങ്ങള്‍ ഈ ചിത്രത്തില്‍ കൊണ്ടു വരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും അമല മുന്‍പ് പറഞ്ഞിരുന്നു. ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button