CinemaMollywoodNEWS

“ഇതു മതിയെടാ, നാളെ നീ വാങ്ങിച്ചിട്ടോ”: സുകുമാരന്‍ പറഞ്ഞതിനെക്കുറിച്ച് ഇന്ദ്രജിത്ത്

ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും സ്കൂള്‍ പഠനകാലത്ത്‌ തന്നെ നടന്‍ സുകുമാരന്‍ അന്തരിച്ചിരുന്നു. വളരെ ലളിതമായ ജീവിതം നയിച്ച അച്ഛന്റെ ഓര്‍മ്മകളിലൂടെ കടന്നു പോകുകയാണ് നടന്‍ ഇന്ദ്രജിത്ത്.
“ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അച്ഛന്റെ മരണം. എന്നെ സംബന്ധിച്ച്‌ എന്ത് സംശയം തീര്‍ക്കാനും അച്ഛന്‍ ഉണ്ടായിരുന്നു. എന്തു തുറന്ന് പറയാവുന്ന ആളായിരുന്നു അദ്ദേഹം. നല്ല വിവരമുള്ള ഒരാള്‍.

തികച്ചും ലളിതമായ ജീവിതം നയിച്ചിരുന്ന വ്യക്തി. ഹവായി ചെരുപ്പ് മാത്രമേ അച്ഛന്‍ ഇടാറുള്ളൂ. ഞങ്ങള്‍ ചോദിക്കാറുണ്ട് അച്ഛനോട് ‘ഈ ചെരുപ്പൊന്ന് മാറ്റിക്കൂടേ’ എന്ന് . അപ്പോള്‍ പറയും, ഹാ ഇതു മതിയെടാ… നാളെ നീ വാങ്ങിച്ചിട്ടോ,അച്ഛന്‍ അങ്ങനെ ജീവിച്ചത് കൊണ്ടാകാം പിന്നീടു അമ്മയ്ക്കും എനിക്കും പൃഥ്വിക്കും ബുദ്ധിമുട്ടില്ലാതെ ജീവിക്കാനായത്.” ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്ത് അച്ഛനൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button