KollywoodLatest News

വേദന താങ്ങാൻ കഴിയുന്നില്ല ;ഷൂട്ടിംഗിനിടെ ഉണ്ടായ പരിക്കിനെക്കുറിച്ച് വിഷ്ണു വിശാല്‍

തമിഴിലെ യുവതാരം വിഷ്ണു വിശാലിന്റെ ഹിറ്റ് ചിത്രമായിരുന്നു രാക്ഷസൻ. ചിത്രം 100 ദിവസം തീയേറ്ററുകളിൽ നിറഞ്ഞോടി. ഈ ചിത്രംകൊണ്ട് കേരളത്തിലും ഒട്ടേറെ പുതിയ ആരാധകരെ അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ പുതുവര്‍ഷത്തിലെ ആദ്യസിനിമയുടെ ചിത്രീകരണത്തിനിടയില്‍ താരത്തിന് പരിക്കേറ്റത് വാർത്തയായിരുന്നു.

നിസാര പരിക്കായിരുന്നുവെങ്കിലും ഒരു മാസത്തെ വിശ്രമവും ചികിത്സയുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് വിഷ്ണു പറഞ്ഞു.പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാചിത്രം ‘കാടന്റെ’ ചിത്രീകരണത്തിനിടെയാണ് വിഷ്ണു വിശാലിന് പരിക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കഴുത്തിന്റെ ഭാഗത്താണ് പ്രധാന പരിക്ക്.

കഴുത്തിന്റെ വേദന താങ്ങാനാവുന്നില്ലെന്നും വേദന കഴുത്തില്‍നിന്ന് കൈകളിലേക്ക് പടരുകയാണെന്നും വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. ബുദ്ധിമുട്ടേറിയ ദിനങ്ങളാണെന്നും എന്നാല്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ജോലിയിലേക്ക് തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്നതെന്നും വിഷ്ണു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button