CinemaGeneralLatest NewsMollywoodNEWS

ഒരു നായികമാരും അങ്ങനെ പറയാതിരിക്കട്ടെ : തുറന്നു പറഞ്ഞു ഇന്ദ്രന്‍സ്

ഓരോ നായിക നടിമാര്‍ക്കും അവരുടെ നിലനില്‍പ്പല്ലേ പ്രധാനം

ഇന്ദ്രന്‍സിന്റെ നായികയാകാന്‍ വിളിച്ചപ്പോള്‍ നോ പറഞ്ഞ നായികമാര്‍ മലയാള സിനിമയില്‍ ഉണ്ടെന്നാണ് പൊതുവേയുള്ള വിമര്‍ശനം, കോമേഡിയനില്‍ നിന്ന് നല്ല നല്ല ക്യാരക്ടര്‍ വേഷങ്ങളിലേക്ക് ഇന്ദ്രന്‍സ് എന്ന അഭിനയ പ്രതിഭ വളര്‍ന്നത് അത്ഭുതത്തോടെയാണ് സിനിമാ ലോകം കണ്ടിരുന്നത്, ഷാന്‍ഹായ് ചലച്ചിത്ര മേളയിലെ പുരസ്കാര നിറവില്‍ തിളങ്ങുമ്പോഴും ഇന്ദ്രന്‍സ് എന്ന നടന് എളിമയുടെ തലയെടുപ്പാണ്, തന്നെ വേണ്ടെന്നുവച്ച നായികമാരെക്കുറിച്ചും ഇന്ദ്രന്‍സിനു തുറന്ന അഭിപ്രായമുണ്ട്, അവിടെയും വിവാദത്തിന്റെ വഴി സ്വീകരിക്കാന്‍ ഇഷ്ടപ്പെടാത്ത ഇന്ദ്രന്‍സ് തന്നെ വേണ്ടെന്നു വെച്ച നായികമാരെക്കുറിച്ച് പറഞ്ഞത് ഒരു നടനും പറയാന്‍ സാധിക്കാത്തതാണ്.

“ഓരോ നായിക നടിമാര്‍ക്കും അവരുടെ നിലനില്‍പ്പല്ലേ പ്രധാനം, വിവാഹമൊക്കെ കഴിഞ്ഞു ചിലപ്പോള്‍ അഭിനയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അവര്‍ക്ക് മുന്നില്‍ വളരെ കുറഞ്ഞ ഒരു കരിയര്‍ മാത്രമേ ഉണ്ടാകൂ, അപ്പോള്‍ അവര്‍ക്കും ഉണ്ടാകും മോഹങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്റെയൊക്കെ നായികയാകാന്‍ ആഗ്രഹിക്കുന്ന അവരോട് ഇന്ദ്രന്‍സിന്റെ നായികയാകാമോ എന്നൊക്കെ ചോദിച്ചാല്‍ അവര്‍ക്കും ദേഷ്യം വരില്ലേ, , ഒരു നായികമാരും എന്റെ നായികയാകാന്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞിട്ടുണ്ടാവരുതേ എന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്”. ഒരു ടിവി മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഇന്ദ്രന്‍സ് പങ്കുവെച്ചത്.

Tags

Post Your Comments

Related Articles


Back to top button
Close
Close