CinemaMollywoodNEWS

സുകുമാരനെപ്പോലെ സൂപ്പര്‍ താരമായാല്‍ നിങ്ങള്‍ വിവരമറിയും: നടന്‍ നെടുമുടി വേണുവിന് കിട്ടിയ താക്കീത്!

മലയാളത്തില്‍ നല്ല സിനിമകള്‍ തെരഞ്ഞെടുത്തു കൊണ്ടായിരുന്നു നടന്‍ സുകുമാരന്റെ കടന്നു വരവ്, എന്നാല്‍ സുകുമാരന്‍ സൂപ്പര്‍ താരമായി മാറിയതോടെ സെലക്ടീവായി മാറാതിരിക്കുകയും നിലവാരമില്ലാത്ത ചില സിനിമകളില്‍ വേഷമിടുകയും ചെയ്തു, സുകുമാരനിലെ നടനെ ഇഷ്ടപ്പെട്ടിരുന്നവര്‍ക്ക് അത് അത്ര ദഹിച്ചിരുന്നില്ല, അത് കൊണ്ടാണ് നടന്‍ നെടുമുടി വേണുവിനു ഒരിക്കല്‍ പ്രേക്ഷകരില്‍ നിന്ന് അങ്ങനെയൊരു താക്കീത് ലഭിച്ചത്.

സുകുമാരന് ശേഷം മലയാളികള്‍ മനസ്സറിഞ്ഞു സ്വീകരിച്ച നടനായിരുന്നു നെടുമുടി വേണു, അരവിന്ദന്റെയും, ഭരതന്റെയും സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്, ‘ആരവം’ എന്ന സിനിമ ചെയ്തു മലയാളത്തിന്റെ ജനപ്രിയ താരമായി മുന്നേറുന്ന വേളയില്‍ ഒരിക്കല്‍ ഒരാള്‍ തിയേറ്റര്‍ പരിസരത്ത് വച്ച് നെടുമുടിയോട് പറഞ്ഞത് ഇങ്ങനെയാണ്.

“നിങ്ങള്‍ ഇപ്പോള്‍ നല്ല നടനാണ്‌, ആ സുകുമാരനെപ്പോലെ വേണ്ടാത്ത സിനിമകള്‍ ചെയ്തു സൂപ്പര്‍ താരമായാല്‍ നിങ്ങളിലെ നടനെ ഞങ്ങള്‍ ഇഷ്ടപ്പെടില്ല”, താരത്തേക്കാള്‍ നടനെ സ്നേഹിച്ചിരുന്ന അന്നത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ സുകുമാരന് ശേഷം അവതരിച്ച ഇരുത്തം വന്ന നടനായിരുന്നു നെടുമുടി വേണു.

shortlink

Related Articles

Post Your Comments


Back to top button