GeneralLatest NewsMollywoodNEWS

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു

കലാഭവന്‍ മണിയുടെ ജീവിത കഥ പറഞ്ഞ വിനയന്‍ ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു സെന്തില്‍ അഖിലയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് വിവാഹ സല്‍ക്കാരം.

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ക്ക് പുറമേ നിരവധി അവസരങ്ങളാണ് സെന്തില്‍ കൃഷ്ണയെ തേടിയെത്തുന്നത്, ‘വൈറസ്’ എന്ന ചിത്രത്തില്‍ പ്രാധാന്യമേറിയ വേഷം ചെയ്തിരുന്ന സെന്തില്‍ കൃഷ്ണ വിനയന്റെ പുതിയ ചിത്രമായ ‘ആകാശഗംഗ 2’വിലും മുഖ്യ കഥാപാത്രമായി രംഗത്തെത്തുന്നുണ്ട്. .

shortlink

Related Articles

Post Your Comments


Back to top button