GeneralLatest NewsMollywood

നടന്‍ സൗബിന്‍ അറസ്റ്റിലോ? വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പിതാവ്

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍ ആയെന്നു മാധ്യമങ്ങളില്‍ പ്രചാരണം. കൊച്ചിയിലെ ഫ്ലാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ വ്യക്തമാക്കി.

രണ്ടു മാസം മുന്പ് നടന്ന സംഭവമാണിത്. അന്ന് ഒത്തു തീര്‍പ്പായ കേസിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button