GeneralLatest NewsMollywood

തന്റെ വോട്ട് ആര്‍ക്കെന്ന് വ്യക്തമാക്കി നടന്‍ ഉണ്ണിമുകുന്ദന്‍

ഒറ്റപ്പാലത്താണ് ഉണ്ണി മുകുന്ദന് വോട്ട്.

കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക് എത്തുകയാണ്. അധികാരത്തിലെത്തുന്നതിന് മുമ്പ് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി, എന്നാല്‍ ചിലതൊന്നും നടപ്പാക്കിയിട്ടില്ല എന്ന് പറഞ്ഞ് വോട്ട് ചെയ്യാതിരിക്കുന്നത് ശരിയല്ലെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍.

ഒറ്റപ്പാലത്താണ് ഉണ്ണി മുകുന്ദന് വോട്ട്. ജോലിസാധ്യതകളടക്കം ഉയര്‍ത്തി നാടിന്റെ വികസനം യാഥാര്‍ഥ്യമാക്കുകയാണ് ജനനായകന്മാര്‍ ചെയ്യേണ്ടതെന്നു അഭിപ്രായപ്പെട്ട ഉണ്ണി നാടിന്റെ വികസനം ഉറപ്പാക്കുന്നവര്‍ക്കാകും എന്റെ വോട്ടെന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തിന് എന്താണ് വേണ്ടത് എന്ന് കണ്ടറിഞ്ഞ് ചെയ്യാന്‍ കഴിയുന്നവരാണ് അധികാരത്തില്‍ വരേണ്ടത്. എന്റെ ചിന്തകള്‍ക്ക് യോജിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് കൊടുക്കാന്‍ താത്പര്യമെന്നും ഉണ്ണി വ്യക്തമാക്കി.

വോട്ടവകാശം ഓരോരുത്തരും വിനിയോഗിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button