GeneralLatest NewsMollywood

ഈ സിനിമ എന്തിനെ കുറിച്ചാണ് എന്ന് എനിക്കറിയാം; മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് പൃഥ്വിരാജ്

ബ്ലോഗിലൂടെയാണ് തന്റെ സംവിധാന സംരംഭത്തെക്കുറിച്ച് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്

നാല്പതുവര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നുംമാറി സംവിധായകന്റെ കുപ്പായം അണിയുകയാണ് മോഹന്‍ലാല്‍. ‘ബറോസ്സ്’ എന്ന ത്രീ- ഡി സിനിമയിലൂടെ സംവിധാന രംഗത്തേയ്ക്ക് എത്തുന്ന മോഹന്‍ലാലിന് ആശംസ അറിയിച്ച്‌ പൃഥ്വിരാജ്.

‘ ഈ സിനിമ എന്തിനെ കുറിച്ചാണ് എന്ന് എനിക്കറിയാം. അതിനെ കുറിച്ചുള്ള ലാലേട്ടന്റെ കാഴ്ചപ്പാടും. എല്ലാ ആശംസകളും നേരുന്നു. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ, ഇന്ത്യന്‍ സിനിമയുടെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാളത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനും വലിയ നന്ദി’യെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ബ്ലോഗിലൂടെയാണ് തന്റെ സംവിധാന സംരംഭത്തെക്കുറിച്ച് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയാകും ഇതെന്നായിരുന്നു അദ്ദേഹം ബ്ലോഗിലൂടെ കുറിച്ചത്. ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രവുമായി താന്‍ തന്നെ എത്തുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button