CinemaLatest NewsMollywood

ബാലതാരത്തില്‍ നിന്ന് നായികയിലേക്ക് ; ‘ഓള്’ ആയി എസ്തര്‍

ലയാള സിനിമകളിൽ ബാല താരമായി തിളങ്ങിയ എസ്തര്‍ അനില്‍ നായികയാകുന്നു. 
ഷാജി.എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള്’ എന്ന ചിത്രത്തില്‍ യുവതാരം ഷൈന്‍ നിഗത്തിന്റെ നായികയായിട്ടാണ് എസ്തര്‍ എത്തുന്നത്.എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് വാസവനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലക്ഷ്മി റായി, ഇഷ തല്‍വാര്‍, കനി കുസൃതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
മലയാളത്തിന് പുറമെ തമിഴിലും നിരവധി അവസരങ്ങളാണ് എസ്തറിനെ തേടി എത്തുന്നത്.ചിത്രം അടുത്ത വർഷം തീയേറ്ററുകളിൽ എത്തും.കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണിപ്പോൾ എസ്തർ.

shortlink

Related Articles

Post Your Comments


Back to top button