CinemaMollywoodNEWS

പിടക്കോഴി കൂവുന്ന നൂറ്റാണ്ട് സ്ത്രീപക്ഷ നിലപാടിനെ കളിയാക്കിയ സിനിമയായിരുന്നുവെന്ന് ഉര്‍വശി

സ്ത്രീ വിരുദ്ധത എന്നത് ഇന്ന് വലിയ ചര്‍ച്ചയായി മാറുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫെമിനിസത്തെ പരിഹസിച്ച് നടി ഉര്‍വശി നിര്‍മിച്ച സിനിമയാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. അങ്ങനെയൊരു സിനിമ സംഭാവിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് താരം.

പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചതും ഉര്‍വശി തന്നെയായിരുന്നു.

“എന്റെ വീടിന് അയല്‍പ്പക്കത്ത് ഒരു സ്ത്രീയുണ്ടായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന അവര്‍ ഒരു ഫെമിനിസ്റ്റായിരുന്നു. ജീവിതത്തില്‍ ഒരുപാട് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അത് കൊണ്ട് സ്ത്രീകള്‍ ഒറ്റയ്ക്ക് ജീവിച്ചു കാണിച്ചു കൊടുക്കണമെന്നുമൊക്കെ അവര്‍ നിരന്തരം പറയുമായിരുന്നു. വളരെ നല്ല സ്ത്രീയായിരുന്നു അവര്‍. ഒരു ദിവസം അവരുടെ വീട്ടില്‍ പാമ്പ് കയറി. ‘പാമ്പേ പാമ്പേ’ എന്ന് വിളിച്ചു കൊണ്ട് ഭീതിയോടെ അവര്‍ വീടിനു പുറത്തിറങ്ങി, പക്ഷെ പുരുഷ വിദ്വേഷിയായ അവരുടെ വീട്ടിലേക്ക് വരാന്‍ അവിടെയുള്ള ഒരു ആണുങ്ങളും തയ്യാറായില്ല, ആ സമയം അത് വഴിപോയ ഒരു പയ്യനോട് ഞാന്‍ കാര്യം പറഞ്ഞു, പക്ഷെ പയ്യന്‍ അങ്ങോട്ട്‌ നോക്ക് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. ‘പാമ്പിനെ കൊല്ലാന്‍ ആണുങ്ങള്‍ തന്നെ വേണമോ അല്ലാത്ത നേരത്ത് ഇവര്‍ക്ക് ആണുങ്ങളെ വെറുപ്പാണല്ലോ’ എന്ന് ചോദിച്ചു പയ്യന്‍ സ്ഥലം വിട്ടു. ആ സംഭവം എന്റെ മനസ്സില്‍ കിടന്നു, അതില്‍ നിന്ന് രൂപപ്പെട്ടതാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ”, ഉര്‍വശി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button