ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളാണ് ആലിയ ഭട്ട്. ആര്യന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണ് ആലിയ. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ലണ്ടന്‍ വിമാനത്താവളത്തില്‍ എത്തിയ ആലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നു. അതിനു പിന്നില്‍ താരത്തിന്റെ കയ്യിലുള്ള ഒരു ബാഗാണ്.
ചുവന്ന നിറത്തിലുള്ള ബാഗ് പ്രശസ്ത ജര്‍മന്‍ ഡിസൈനര്‍ കാള്‍ ലാന്ഗര്ഫെല്ഡ് രൂപകല്‍പ്പന ചെയ്തതാണ്. 6 ലക്ഷം രൂപയാണ് വില. ഒരു ബാഗിന് വേണ്ടി 6 ലക്ഷം രൂപ മുടക്കിയ ആലിയയെ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നുണ്ട്.. ഒരു ചെറിയ വീട് വയ്ക്കാന്‍ ഈ തുക മതിയെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി ബാഗും വസ്ത്രങ്ങളുമെല്ലാം വാങ്ങുന്നുണ്ടെങ്കില്‍ അത് അവര്‍ അധ്വാനിച്ചിട്ടാണെന്നും മോഷ്ടിച്ചിട്ടോ പിടിച്ചു പറച്ചിട്ടോ അല്ലെന്നും ചില ആരാധകര്‍ വിമര്‍ശകര്‍ക്ക് മറുപടി കൊടുക്കുന്നുണ്ട്.
Post Your Comments