CinemaNEWSTollywood

ഗ്ലാമറസായി അനു ഇമ്മാനുവല്‍; തെലുങ്കിലെത്തുമ്പോള്‍ താരം ഇങ്ങനെ!

‘സ്വപ്ന സഞ്ചാരി’ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി അഭിനയ രംഗത്തേക്ക് ചുവടുവെച്ച നടിയാണ് ‘അനു ഇമ്മാനുവല്‍’. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ അനു ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തിരക്കേറിയ നായികയാണ്. തന്റെ ആദ്യ തെലുങ്ക് ചിത്രമായ ‘ഓക്സിജന്‍’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗോപി ചന്ദ് നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജ്യോതി കൃഷ്ണയാണ്. ജഗപതി ബാബു, റാഷി ഖന്ന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഗാന ചിത്രീകരണത്തിലുള്‍പ്പടെ ഗ്ലാമര്‍ വേഷത്തിലാണ് അനു തന്റെ ആദ്യ തെലുങ്ക്‌ ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button