GeneralMollywood

നടി അപര്‍ണ അഭിനയം മതിയാക്കിയോ?

കാസർകോടുള്ള ചില സ്കൂളുകളിൽ അധ്യാപികയായി

നാടകത്തിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് അപര്‍ണ ഗോപിനാഥ്‌. എബിസിഡി, ചാര്‍ളി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അപര്‍ണ മലയാള സിനിമയില്‍ സജീവമല്ല. അതോടെ താരം അഭിനയം നിര്‍ത്തിയോ എന്ന അന്വേഷണവും സ്വാഭാവികമായി ഉയര്‍ന്നു.  കുറച്ച നാളത്തെ ഇടവേളയ്ക്ക് ശേഷം ‘ ഒരു നക്ഷത്രമുള്ള ആകാശം ’ എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ് അപര്‍ണ. ചിത്രത്തില്‍ അധ്യാപിക വേഷത്തില്‍ എത്തുന്ന താരം കുറച്ചു നാള്‍ കാസർകോട് അധ്യാപികയായി എത്തിയിരുന്നു. അതോടെ അഭിനയം മതിയാക്കി അധ്യാപികയായോ എന്ന ചോദ്യത്തിന് അപര്‍ണയുടെ മറുപടി ഇങ്ങനെ..

”അഭിനയം നിർത്താനോ! പുതിയ ചിത്രത്തിന്റെ ഒരുക്കത്തിന്റെ ഭാഗമായാണ് കാസർകോടുള്ള ചില സ്കൂളുകളിൽ പോയത്. വെറുതേ പോയതല്ല. അസ്സൽ ടീച്ചറായി, സാരിയും കയ്യിൽ ചൂരലും ഒക്കെയായി. ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലുമെല്ലാം പഠിപ്പിക്കുകയും ചെയ്തു. പക്ഷേ, പിള്ളേർക്ക് എന്നേക്കാൾ മലയാളം അറിയാമെന്ന് കണ്ടപ്പോൾ എസ്കേപ്പായി. ”

shortlink

Related Articles

Post Your Comments


Back to top button