ആര്യ- യുവ നടി വിവാഹം; രഹസ്യമാക്കാന്‍ കാരണം അബര്‍നദി

തെന്നിന്ത്യന്‍ താരം ആര്യ വിവാഹിതനാകുന്നു. യുവനടി സയ്യേഷയാണ് വധു. ഇരുവരുടെയും വിവാഹം മാര്‍ച്ചില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവാഹ വാര്‍ത്ത പുറത്ത് വിടാത്തതിനു കാരണം നടി അബര്‍നദിയെ ഭയന്നിട്ടാണെന്നു വിമര്‍ശനം.

ഭാവി വധുവിനെ കണ്ടെത്താന്‍ ആര്യ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന റിയാലിറ്റി ഷോ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മലയാളി താരങ്ങള്‍ അടക്കം മത്സരിക്കാന്‍ എത്തിയ ഷോയിലെ ഒരു മത്സരാര്‍ത്ഥിയായ അബര്‍നദി താന്‍ ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് തുറന്നു പറഞ്ഞിരുന്നു. അത്തരം വിവാദങ്ങള്‍ നില നില്‍ക്കുന്നത് കൊണ്ട് തന്നെ വിവാഹകാര്യം അബര്‍നദിയെ ഭയന്ന് ആര്യ രഹസ്യമാക്കുന്നതായി വിമര്‍ശനം ഉയരുന്നത്.

ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയ്യേഷ. തുടര്‍ന്ന് സൗഹൃദത്തിലായ താരങ്ങള്‍ പ്രണയത്തില്‍ ആവുകയായിരുന്നുവെന്നും ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. ഹൈദരാബാദില്‍ വച്ചാണ് ഇവര്‍ വിവാഹിതരാകുന്നത്. ബാക്കി കാര്യങ്ങള്‍ അബര്‍നദിയെ ഭയന്നാണ് പുറത്ത് വിടാത്തതെന്നു തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

SHARE