GeneralLatest News

നെഞ്ചുവേദന, പരിശോധനയിൽ ഗുരുതര ഹൃദ്രോഗം: രാഖി സാവന്ത് ആശുപത്രിയിൽ

ഡൽഹി: ബോളിവുഡ് നടിയും സോഷ്യൽ മീഡിയയിലെ വിവാദ റാണിയുമായ രാഖി സാവന്ത് ആശുപത്രിയിൽ. ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന് ഗുരുതരമായ ഹൃദ്രോഗമാണെന്നാണ് പുറത്തുവരുന്ന വിവരം.

ആശുപത്രി കിടക്കയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെല്ലാം വൈറലാണ്. ചൊവ്വാഴ്ച രാത്രിയാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആറ് ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭ്യമല്ല.

ഇതിന് മുൻപ് ഒരു ഓപ്പറേഷന്റെ ഭാ​ഗമായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവാദ പ്രസ്താവനകളിലൂടെ‍യാണ് രാഖി സാവന്ത് വാർത്തകളിൽ ഇടംപിടിച്ചിരുന്നത്. നടിയുടെ സ്വകാര്യ ജീവിതവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button