GeneralMollywoodNEWSWOODs

‘സിനിമയില്ലെങ്കില്‍ എന്റെ ശ്വാസം നിന്നു പോകും’: മമ്മൂട്ടി

ഇവരും ഞങ്ങളുമൊക്കെ നിങ്ങളെ വിശ്വസിച്ചിട്ടാണ് വരുന്നത്

സിനിമയല്ലാതെ തനിക്ക് വേറെ ഒരു വഴിയും ഇല്ലെന്നും, സിനിമയില്ലെങ്കില്‍ തന്റെ ശ്വാസം നിന്നു പോകുമെന്നും നടൻ മമ്മൂട്ടി. വൈശാഖ് – മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ടർബോയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മിഥുൻ മാനുവല്‍ തോമസിനേയും വൈശാഖിനേയും വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതല്‍ താൻ പ്രേക്ഷകരെ വിശ്വസിച്ചാണിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

read also: രാഖി സാവന്തിന്റെ ഗർഭാശയ ട്യൂമർ ക്യാൻസറെന്ന് സംശയമെന്ന് ആദ്യ ഭർത്താവ്, അസുഖം ശുദ്ധതട്ടിപ്പെന്ന് രണ്ടാം ഭർത്താവ് ആദിൽ ഖാൻ

‘എനിക്ക് സിനിമയല്ലാതെ വേറെ ഒരു വഴിയും ഞാൻ കാണുന്നില്ല. സിനിമയില്ലെങ്കില്‍ എന്റെ കാര്യം കുഴപ്പത്തിലാകും. എന്റെ ശ്വാസം നിന്നു പോകും. ഇവരും ഞങ്ങളുമൊക്കെ നിങ്ങളെ വിശ്വസിച്ചിട്ടാണ് വരുന്നത്. കാരണം ഇത് പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് ഞാനുള്‍പ്പെടെയുള്ള എല്ലാ സിനിമ പ്രവർത്തകരും വിചാരിക്കുന്നതും, അങ്ങനെയാണ് ഇറങ്ങി തിരിക്കുന്നതും. ചിലരുടെയൊക്കെ ഊഹങ്ങള്‍ തെറ്റി പോകും, ചിലത് ശരിയാകും. എല്ലാവർക്കും എല്ലാം എപ്പോഴും ശരിയാകില്ല, അത്രയേ ഉള്ളൂ. ടർബോയിലെ ജോസ് നാട്ടിൻപുറത്തെ പള്ളിപറമ്ബിലൊക്കെ ചെറിയ അടി നടത്തുന്നയാളാ. അങ്ങനെയുള്ള അടിക്കാരനാ. അല്ലാതെ വലിയ ഗുണ്ടയോ റൗഡിയോ മാഫിയ കിങ്ങോ ഒന്നുമല്ല. നാട്ടിൻപുറത്തെ ഒരു ഡ്രൈവറാണ്. അങ്ങനെയുള്ള ഒരാള്‍ അയാളേക്കാള്‍ നൂറിരട്ടി ബലമുള്ള ഒരാളുടെ മുൻപില്‍ പെട്ടാല്‍ എന്തായിരിക്കും സ്ഥിതി. അതാണ് ഈ സിനിമ. അതിനകത്തുള്ള അടിയേ ഉള്ളൂ’- മമ്മൂട്ടി പറഞ്ഞു.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമുള്‍പ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവല്‍ തോമസാണ്.

shortlink

Related Articles

Post Your Comments


Back to top button