CinemaMollywoodNEWS

മധുരരാജയും പുലിമുരുകനും തമ്മിലെന്ത്? സംവിധായകന്‍ വൈശാഖ് വ്യക്തമാക്കുന്നു

മധുരരാജ എന്താണെന്ന് മധുരരാജ കണ്ടു കഴിഞ്ഞല്ലേ  തീരുമാനിക്കേണ്ടത്

വലിയ ആരവമുയര്‍ത്തി മധുരരാജ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ചിത്രത്തെ പുലിമുരുകനോട് സാമ്യപ്പെടുത്തിയ സോഷ്യല്‍ മീഡിയ സ്നേഹികള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി സംവിധായകന്‍ വൈശാഖ്.

മധുരരാജ എന്താണെന്ന് മധുരരാജ കണ്ടു കഴിഞ്ഞല്ലേ  തീരുമാനിക്കേണ്ടത്. ഇനിയിപ്പൊ കോപ്പിയടിയാണെന്നു തന്നെ വിചാരിച്ചോ. പക്ഷേ ഞാനെന്റെ സ്വന്തം ഉത്തരപേപ്പറിലല്ലേ നോക്കിയെഴുതുന്നത്. വേറെ ആരുടെയുമല്ലല്ലോ. ആകെയുള്ള പ്രശ്‌നം ഉത്തരം ശരിയാണോ അല്ലയോ എന്നതാണ്- മലയാളത്തില്‍ ആദ്യമായി നൂറു കോടി ക്ലബിലെത്തിയ വൈശാഖിന്റെ തന്നെ പുലിമുരുകനോട് മധുരരാജയെ സാദൃശ്യപ്പെടുത്തിയതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയുടെ താരമൂല്യം ഉപയോഗിച്ച് കൊണ്ട് വലിയ ക്യാന്‍വാസില്‍ പറയപ്പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്, പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന സ്റ്റണ്ട്  രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

shortlink

Related Articles

Post Your Comments


Back to top button