GeneralLatest NewsMollywood

നടി പ്രിയ വാര്യര്‍ക്ക് പറ്റിയ അമിളി കൈയ്യോടെ പിടി ട്രോളന്മാര്‍

അബദ്ധം തിരിച്ചറിഞ്ഞതോടെ കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു താരം.

ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന താരത്തിന്റെ അമിളി കൈയ്യോടെ പിടികൂടിയിരിക്കുകയാണ് ട്രോളന്മാര്‍. സോഷ്യല്‍ മീഡിയയില്‍ താരം അടുത്തിടെ പങ്കുവച്ച ഒരു പ്രൊമോഷന്‍ കണ്ടന്റാണ് പ്രിയയ്ക്ക് പണികൊടുത്തത്.

ഒരു പെര്‍ഫ്യൂം കമ്പനിയുടെ പരസ്യചിത്രത്തില്‍ മോഡലായ പ്രിയ ഈ ഫോട്ടോ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. പെര്‍ഫ്യൂം പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കമ്പനി അയച്ചു നല്‍കിയ കണ്ടന്റും പ്രിയ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്‍റ് എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. അത് എഡിറ്റ് ചെയ്യാതെ താരം പോസ്റ്റ്‌ ചെയ്യുകയും ചെയ്തിരിക്കുകയാണ്.

ഇത് ശ്രദ്ധയില്‍പ്പെട്ട ട്രോളന്മാര്‍ പ്രിയ കോപ്പിയടിച്ചെന്നായി. അബദ്ധം തിരിച്ചറിഞ്ഞതോടെ കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു താരം.

shortlink

Related Articles

Post Your Comments


Back to top button