CinemaComing SoonLatest NewsMollywood

നായകനും നായികയും പുറത്ത് ഇനി സംവിധായകർ അഭിനയിക്കട്ടെ

ലയാള സിനിമ ഇതുവരെ കണ്ട രീതിയിൽ നിന്നും വ്യത്യസ്തമായൊരു ചിത്രം ഒരുങ്ങുന്നു.ഒന്നില്‍ കൂടുതല്‍ നായകന്മാരും നായികമാരും ഉള്ള സിനിമകള്‍ നിരവധിയാണ്. എന്നാൽ ഒരു കൂട്ടം സംവിധായകന്മാര്‍ സിനിമയില്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും. മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ സംവിധായകര്‍ അഭിനയിക്കാറുണ്ടെങ്കിലും ഇത്രയും അധികം സംവിധായകന്മാര്‍ ഒരുമിച്ച്‌ അഭിനയിക്കുന്നത് ആദ്യമായിരിക്കും.

അഭിനയത്തില്‍ മികവ് തെളിയിച്ച ഒട്ടേറെ സംവിധായകര്‍‍ നമുക്കുണ്ട്. ഇരുപതോളം സീനിയര്‍ സംവിധായകരും അവരോടൊപ്പം പുതുമുഖ സംവിധായകരും സംവിധായികമാരും സഹസംവിധായകരും അഭിനേതാക്കളായി എത്തുകയാണ്. ഇതിലെ നായകനും നായികയുമെല്ലാം സംവിധായകര്‍ തന്നെയാണ് എന്നതാണ് പ്രത്യേക. ലോക സിനിമാ ചരിത്രത്തില്‍ ഇത്തരമൊരു സിനിമ ആദ്യമായിരിക്കും.

ജി എസ് വിജയനാണ് ഈ ചിത്രത്തിന്‍റെ സംവിധാനം . കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് എസ് എല്‍ പൂരം ജയസൂര്യയാണ്. നഗരജീവിതവുമായി ബന്ധപ്പെടുത്തി ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. രഞ്ജി പണിക്കര്‍,ജോയ് മാത്യു, ലാല്‍ ജോസ്, ഷാജി കൈലാസ്, മേജര്‍ രവി, വൈശാഖ്, ജൂഡ് ആന്‍റണി, ദിലീഷ് പോത്തന്‍,കെ മധു തുടങ്ങിയവര്‍ അഭിനയിക്കുന്നു.സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തിരുവനന്തപുരത്ത് ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button