CinemaGeneralLatest NewsNEWS

എമ്പുരാനിലെ കൊലകൊല്ലി വില്ലന്‍ ഹോളിവുഡില്‍ നിന്നോ?

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി മാറുമ്പോള്‍ ചിത്രത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ചാണ് ഏവരുടേയും ആകാംഷ

ലൂസിഫറിനു ശേഷം മോഹന്‍ലാല്‍ പൃഥ്വിരാജ് ടീം മലയാള സിനിമയില്‍ അടുത്ത ചരിത്രം കുറിക്കാനെത്തുമ്പോള്‍ എമ്പുരാനിലെ സ്റ്റീഫന്‍ നെടുമ്പള്ളിയ്ക്ക് പ്രതിയോഗി ആര് എന്ന സംശയമാണ് എല്ലാരിലും ബാക്കിനില്‍ക്കുന്നത്. ലൂസിഫറില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയ് ശക്തനായ പ്രതിനായകനായകനായി അഭിനയിച്ചെങ്കില്‍ എമ്പുരാനില്‍ മറ്റൊരു സൂപ്പര്‍  താരത്തെയാകും മോഹന്‍ലാലിന് മുന്നില്‍ നിര്‍ത്തുക, ഹോളിവുഡില്‍ നിന്നും വില്ലനെ എത്തിക്കാന്‍ നീക്കമുള്ളതായും പറയപ്പെടുന്നു.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി മാറുമ്പോള്‍ ചിത്രത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ചാണ് ഏവരുടേയും ആകാംഷ. പൂര്‍ണ്ണമായും വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന എമ്പുരാന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ ചിത്രമെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ലൂസിഫര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംഷ അവസാനിപ്പിച്ചു കൊണ്ടാണ്  പൃഥ്വിരാജും ടീമും എമ്പുരാന്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്, ഇന്ത്യയിലെ തന്നെ വലിയ കാസ്റ്റിംഗ് നിരയോടെ എത്തുന്ന ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ വാണിജ്യ സിനിമ കൂടിയാകും.

shortlink

Related Articles

Post Your Comments


Back to top button