Latest NewsMollywood

ഒടുവില്‍ താല്‍ക്കാലികമായി സിനിമ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി; മലയാള സിനിമയ്ക്ക് മാറ്റ് കൂട്ടിയ ഫിലിം എഡിറ്ററുടെ ദുരിത ജീവിതമിങ്ങനെ

മലയാളി മറക്കാത്ത പല പടങ്ങളിലെയും എഡിറ്ററുടെ മുഖ്യസഹായിയായിരുന്ന കെ.നാരായണന്‍

മലയാള സിനിമയെ മാറ്റ് കൂട്ടിയ ഫിലിം എഡിറ്റര്‍ ഇന്ന് ഓട്ടോക്കാരനാണ്. ഭരതന്റെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മുതല്‍ പ്രിയദര്‍ശന്റെ തേന്‍മാവിന്‍ കൊമ്പത്ത് വരെ, മലയാളി മറക്കാത്ത പല പടങ്ങളിലെയും എഡിറ്ററുടെ മുഖ്യസഹായിയായിരുന്ന കെ.നാരായണന്‍. വൈശാലി, ചിത്രം, കിലുക്കം, വന്ദനം, മിഥുനം, ഏയ് ഓട്ടോ, ലാല്‍സലാം, ആയിരപ്പറ, പൊന്തന്‍മാട, ഡാനി, മങ്കമ്മ, പ്രിയദര്‍ശന്റെ ഹിന്ദിപ്പടങ്ങള്‍ തുടങ്ങി നാരായണന്‍ കൈവക്കാത്ത പടങ്ങളില്ല.

ഭരതന്റെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം സംവിധായകന്‍ തന്നെ എഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പ്രധാന ഉത്തരവാദിത്തം നാരായണനെയാണ് ഏല്‍പിച്ചത്. അവിടെ തുടങ്ങിയ ജീവിതമാണ് ഇന്നീ നിലയിലേക്ക് എത്തിയത്. ബന്ധുവായ ബാലാമണിയെ വിവാഹം കഴിച്ചു. മകന്‍ ദര്‍ശന് ശരീരകോശങ്ങളുടെ വളര്‍ച്ച ക്രമരഹിതമായതിനാല്‍ നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. സംസാരശേഷിയുമില്ല. ചെന്നൈയില്‍ നിന്നു നാട്ടില്‍ വന്നു പോവാനുള്ള ബുദ്ധിമുട്ടു കണക്കിലെടുത്തു 1998ല്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കു മാറി. അതിനിടയില്‍ ഡിജിറ്റല്‍ എഡിറ്റിങ്ങിലും വൈദഗ്ധ്യം നേടിയിരുന്നു.

എങ്കിലും 2001ല്‍ സിനിമ താല്‍ക്കാലികമായി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങി. മകന്റെ ചികിത്സയ്ക്കും പഠനത്തിനും അച്ഛന്‍ നാട്ടിലുണ്ടാവേണ്ടത് അത്യാവശ്യമായിരുന്നു. വീട്ടില്‍നിന്നു പയ്യന്നൂരിലെ എംആര്‍സിഎച്ച് സ്പെഷല്‍ സ്‌കൂളിലേക്ക് ഇരുപതു കിലോമീറ്ററോളം ദൂരമുണ്ട്. മോനെ സ്‌കൂളില്‍ കൊണ്ടുചെന്നാക്കാനും തിരിച്ചു കൊണ്ടു വരാനുമായി ഒരു ഓട്ടോറിക്ഷ വാങ്ങി. അതിനിടയിലുള്ള സമയം പോകുന്ന ഓട്ടത്തില്‍ നിന്നു കിട്ടുന്ന വരുമാനവും ഇടയ്ക്കു പയ്യന്നൂരിലെ സ്റ്റുഡിയോകളില്‍ ചില്ലറ എഡിറ്റിങ് ജോലികളും ചെയ്താണ് ജീവിതം മുന്നോട്ട് പോയത്.

shortlink

Related Articles

Post Your Comments


Back to top button