GeneralHollywoodLatest News

മുഖക്കുരുവാണെന്നാണ് ആദ്യം കരുതിയത്, അതില്‍നിന്നും രക്തം വരാന്‍ തുടങ്ങി; തന്റെ സ്വപ്നങ്ങള്‍ തകര്‍ത്ത കാന്‍സറിനെക്കുറിച്ച് നടി

തൊലിക്കടിയില്‍ കാന്‍സര്‍ ഗുരുതരമായി. പിന്നാലെ സര്‍ജറി നടത്തുകയും മൂക്കിന്റെ ഒരു ഭാഗം നീക്കം ചെയ്തു.

മൂക്കില്‍ ഒരു ചെറിയ കുരുവായി എത്തിയ ക്യാസര്‍ തന്റെ ജീവിത സ്വപ്നങ്ങള്‍ക്ക് മേലെ പടര്‍ന്നതിനെക്കുറിച്ച് നടി ലോറന്‍ ഹാന്‍ട്രിസിന്റെ വെളിപ്പെടുത്തല്‍. ചെറിയ കുരുവായാണ് മുഖത്ത് ആദ്യം വന്നത്. മുഖക്കുരുവാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖക്കുരു മാറിയില്ല. കുറച്ചുദിവസം കഴിഞ്ഞതോടെ കുരുവിന്റെ ഭാഗം ചുവന്ന് വൃത്താകൃതിയിലായി അതില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇതോടെ ഡോക്ടറെ സമീപിച്ചു. ത്വക്കില്‍ കാന്‍സറാണെന്ന് അറിഞ്ഞതോടെ നടി ലോറന്‍ തകര്‍ന്നു.

തൊലിക്കടിയില്‍ കാന്‍സര്‍ ഗുരുതരമായി. പിന്നാലെ സര്‍ജറി നടത്തുകയും മൂക്കിന്റെ ഒരു ഭാഗം നീക്കം ചെയ്തു. മുഖത്തെ കേടുപാടുകള്‍ കുറയ്ക്കാന്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഒരു റീ കണ്‍സ്ട്രക്ടീവ് സര്‍ജറിയും ചെയ്തു. ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞതോടെ ആദ്യം തകര്‍ന്നെങ്കിലുംഇപ്പോള്‍ കാന്‍സറിനെ അതിജീവിക്കുവാനുള്ള പോരാട്ടത്തിലാണ് ലോറന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ക്യാന്‍സറിനെക്കുറിച്ചുള്ള ബോധവത്ക്കരണവും പ്രചോദന സന്ദേശങ്ങളും പങ്കുവെക്കുകയാണ് താരം.

Tags

Post Your Comments

Related Articles


Back to top button
Close
Close