CinemaGeneralMollywoodMovie GossipsNEWSWOODs

ആ ചിത്രത്തിലെ വേഷം ഉപേക്ഷിച്ചത് അശ്ലീല രംഗങ്ങള്‍ മൂലം; നടി ഷീല

മലയാളത്തിന്റെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി വാഴ്ത്തപ്പെടുന്ന ഭരതന്‍ ചിത്രമാണ്‌ രതിനിര്‍വ്വേദം. രതിചേച്ചിയെയും പപ്പുവിനെയും ന്യൂജനറേഷന്‍ ആരാധകര്‍ പോലും മറക്കില്ല. നടി ജയഭാരതിയെ സജീവമാക്കിയ ചിത്രമായിരുന്നു പ്രശസ്ത സംവിധായകന്‍ ഭരതന്റെ രതിനിര്‍വ്വേദം. കൗമാരക്കാരനായ പപ്പുവിന്റെയും രതിചേച്ചിയുടെയും അനുരാഗം വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ ടികെ രാജീവ് എത്തിച്ചു. ശ്വേത മേനോന്‍ ആയിരുന്നു രണ്ടാമത് രതി ചേച്ചിയായി എത്തിയത്.

ഭരതന്‍ ആദ്യം രതി നിര്‍വ്വേദം ഒരുക്കിയപ്പോള്‍ നായികയായി തീരുമാനിച്ചത് നടി ഷീലയെ ആയിരുന്നു. ഷീല വേണ്ടെന്നുവെച്ച വേഷമാണ് പിന്നീട് ജയഭാരതിക്ക് ലഭിച്ചത്. അശ്ലീല രംഗങ്ങള്‍ മൂലം താന്‍ ആ ചിത്രത്തിലെ വേഷം നിരസിച്ചതെന്നു ഒരു അഭിമുഖത്തില്‍ ഷീല വ്യക്തമാക്കി. ”ഹരി പോത്തന്‍ രതിനിര്‍വ്വേദത്തിന്റെ കഥയുമായി ആദ്യം തന്നെയാണ് സമീപിച്ചത്. കേട്ടയുടന്‍ തന്നെ ഞാന്‍ വേണ്ടെന്നു പറയുകയായിരുന്നു. അത്തരം വേഷങ്ങള്‍ താന്‍ ചെയ്യില്ലെന്ന് പറയുകയായിരുന്നുവെന്നും” ഷീല പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button