Latest NewsMollywood

സിനിമാ കുടുംബത്തില്‍ നിന്ന് വന്ന ഈ നടിയെ മറന്നോ മലയാളികള്‍?

നിസ്സാര്‍ സംവിധാനം ചെയ്ത ഗോവ എന്ന സിനിമയിലാണ് അവസാനമായി അവര്‍ മലയാളത്തില്‍ അഭിനയിച്ചത്

90കളുടെ ആദ്യപകുതിയില്‍ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുഷ. നിരവധി മലയാള ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രളെ അവതരിപ്പിച്ച അനുഷയെ ആരും മറന്ന് കാണില്ല. പ്രശസ്ത സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റില്‍ താരത്തെക്കുറിച്ച വന്ന ലേഖനം വൈറലാകുകയാണ്.

കുറിപ്പ് വായിക്കാം:

ലോ ബജറ്റ് സിനിമകള്‍ വഴി 90കളുടെ ആദ്യപകുതിയില്‍ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുഷ. തെന്നിന്ത്യയിലെ വലിയ സിനിമാപാരമ്പര്യം കൈമുതലായുള്ള കുടുംബത്തില്‍ നിന്നാണ് അനുഷയുടെ വരവ്. പുന്നഗൈ അരസി കെ.ആര്‍.വിജയയുടെ സഹോദരീ പുത്രി എന്ന ലേബലിലാണ് അനുഷ ശ്രദ്ധിക്കപ്പെടുന്നത്.കെ ആര്‍.വിജയക്ക് പുറമേ അനുഷയുടെ മാതാവ് കെ.ആര്‍.സാവിത്രിയും മാതൃസഹോദരി കെ.ആര്‍.വത്സലയും അഭിനേത്രികള്‍ എന്ന നിലയില്‍ തെന്നിന്ത്യയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.

13ആം വയസ്സില്‍ തെലുങ്കിലായിരുന്നു അനുഷയുടെ ആദ്യ സിനിമ റിലീസ് ആയത്. അധികം വൈകാതെ മലയാളത്തിലും അവര്‍ അരങ്ങേറ്റം കുറിച്ചു. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയത ഫസ്റ്റ് ബെല്‍ എന്ന ജയറാം ചിത്രം വഴിയായിരുന്നു അനുഷയുടെ മലയാളത്തിലേക്കുള്ള വരവ്. തുടര്‍ന്ന് നിരവധി മലയാളം സിനിമകളില്‍ അവര്‍ അഭിനയിച്ചു. ഡോളര്‍, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം USA, അറേബ്യ, കുലപതി, സുല്‍ത്താന്‍ ഹൈദരാലി, KL7/95 എറണാകുളം നോര്‍ത്ത്, വെല്‍ക്കം ടു കൊടൈക്കനാല്‍, എക്സ്‌ക്യൂസ് മീ ഏത് കോളേജിലാ, കല്യാണപ്പിറ്റേന്ന്, ഭാരതീയം..etc എന്നിവയാണ് അനുഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പ്രധാനപ്പെട്ട മലയാള സിനിമകള്‍. 10 വര്‍ഷം നീണ്ട അഭിനയജീവിതത്തില്‍ വിവിധ ഭാഷകളിലായി ഏതാണ്ട് 50ഓളം സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു അവര്‍. മലയാളത്തില്‍ ,ബാബു ആന്റണി, ജഗദീഷ് എന്നിവരുടെ നായികയായാണ് അനുഷ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്.നിസ്സാര്‍ സംവിധാനം ചെയ്ത ഗോവ എന്ന സിനിമയിലാണ് അവസാനമായി അവര്‍ മലയാളത്തില്‍ അഭിനയിച്ചത്. മികച്ചതെന്ന് എടുത്ത് പറയാന്‍ തക്ക നല്ല കഥാപാത്രങ്ങളൊന്നും അനുഷക്ക് മലയാളത്തില്‍ ലഭിച്ചിട്ടില്ല. കരിയറിന്റെ അവസാനം ബി-ഗ്രേഡ് സിനിമകളിലടക്കം അഭിനയിച്ചിട്ടുമുണ്ട് ഈ നടി.

shortlink

Post Your Comments


Back to top button