Latest NewsTollywood

മോഹന്‍ലാലിന്റേയും ദിലീപിന്റേയും നായിക തിരിച്ചു വരവിനൊരുങ്ങുന്നു; ഇത് കുഞ്ചാക്കോ ബോബന്റെ അജ്ഞാത സുന്ദരിയുമായിരുന്നു

വിവാഹശേഷം സിനിമാ ജീവിതം അവസാനിപ്പിച്ച പല നടിമാരും ഇപ്പോള്‍ സിനിമ ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ശാന്തികൃഷ്ണ, ഉര്‍വ്വശി തുടങ്ങി മലയാളത്തിലെ മുന്‍നിര നായികമാരെല്ലാം സിനിമയിലേക്ക് തിരിച്ച് വന്നവരാണ്. ആദ്യ കാലത്തെക്കാള്‍ ശക്തമായ വേഷങ്ങളാണ് ഇവര്‍ ഓരോരുത്തര്‍ക്കും ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി ലൈലയും വരവിന്റെ പാതയിലാണെന്നുള്ള വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും നടി ലൈലയെ അറിയാത്തവരായി കേരളത്തില്‍ ആരുമില്ല. ദിലീപിനും മോഹന്‍ലാലിനുമൊപ്പം ശക്തമായ കഥാപാത്രങ്ങളില്‍ തിളങ്ങി നിന്ന ലൈല സിനിമയില്‍ നിന്നും വര്‍ഷങ്ങളായി മാറി നില്‍ക്കുകയായിരുന്നു. പലപ്പോഴായി ലൈല തിരിച്ച് വരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും വാര്‍ത്ത സ്ഥിരികരിച്ചത് ഇപ്പോഴാണ്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴില്‍ ആലീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ലൈല വീണ്ടും എത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

മണി ചന്ദ്രു തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന തമിഴ് ക്രൈം ത്രില്ലറാണ് ആലീസ്. മണി ചന്ദ്രുവിന്റെ സംവിധാനത്തിലേക്കുള്ള അരങ്ങേറ്റമാണിത്. ലൈല മുഖ്യകഥാപാത്രമായിട്ടെത്തുന്ന ചിത്രത്തില്‍ റൈസ വില്‍സണാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതാ ഒരു സ്നേഹഗാഥ യ്ക്ക് ശേഷം വാര്‍ ആന്‍ഡ് ലൗ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു ലൈല അഭിനയിച്ചത്. വിനയന്‍ സംവിധാനം ചെയ്ത് 2003 ലായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ കൂട്ടുകെട്ടിലെത്തിയ സ്വപ്നകൂടില്‍ അതിഥി വേഷത്തിലെത്തി ലൈല ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിനൊപ്പമായിരുന്നു ലൈല അവസാനമായി അഭിനയിച്ചത്. 2006 ല്‍ എസ് ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത മഹാസമുദ്രത്തിന് ശേഷമാണ് നടി സിനിമാ ജീവിതം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button