GeneralLatest NewsMollywood

ഒരു സുപ്രധാന പ്രഖ്യാപനവുമായി പൃഥ്വിരാജ്; ആകാംഷയോടെ ആരാധകര്‍

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയമായിരുന്നു

നടനില്‍ നിന്നും സംവിധായകനായി മാറിയ സൂപ്പര്‍താരം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആരാധക  പ്രതീക്ഷ വര്‍ദ്ധിപ്പിച്ച് താരത്തിന്റെ പുതിയ പോസ്റ്റ്‌. നാളെ വൈകുന്നേരം ലൂസിഫറിനെ സംബന്ധിക്കുന്ന ഒരു സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അതോടെ നാളെ വൈകുന്നേരം 6 മണിയ്ക്ക് എന്താകും താരം പ്രഖ്യാപിക്കുക എന്ന ആകാംഷയിലാണ് ആരാധകര്‍.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രണ്ടാം ഭാഗത്തിനു സാധ്യതയുള്ള തരത്തിലാണ് അവസാനിപ്പിച്ചിരിക്കുന്നതും. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിൽ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടതും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു

shortlink

Related Articles

Post Your Comments


Back to top button