CinemaLatest NewsMollywood

ലൂസിഫര്‍ പുതിയ റെക്കോര്‍ഡിലേക്ക്; കേരളത്തില്‍ നിന്നു മാത്രം 27,000 ഷോകള്‍ പൂര്‍ത്തിയാക്കി

ലൂസിഫര്‍ പുതിയ റെക്കോഡിലേക്ക്. കേരളത്തില്‍ നിന്നു മാത്രം 27,000 ഷോകള്‍ പൂര്‍ത്തിയാക്കി അഞ്ചാമത്തെ ആഴ്ചയിലും 141 തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ് ചിത്രം. ലോക വ്യാപകമായി 40,000 ഷോകള്‍ ലൂസിഫര്‍ പൂര്‍ത്തിയാക്കിയിരുന്നു. ആദ്യ 8 ദിവസങ്ങള്‍ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച സിനിമയാണ് ഇതെന്നതും ശ്രദ്ധേയമാണ്. 21-ാം ദിവസം എത്തിയപ്പോള്‍ 150 കൊടി ഗ്രോസ്സ് കളക്ഷന്‍ നേടിയെന്നും ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ലൂസിഫര്‍ കേരളത്തില്‍ അഞ്ചാമത്തെ ആഴ്ചയിലും 140+ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ ഫൈനല്‍ കളക്ഷന്‍ 200 കോടി കടന്നേക്കാം. തമിഴ് നാട്ടില്‍ പ്രേമം നേടിയ 2 കോടി എന്ന നേട്ടം 25 ദിവസങ്ങള്‍ കൊണ്ട് ലൂസിഫര്‍ മറികടന്ന് തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറിയിരുന്നു ലൂസിഫര്‍.

shortlink

Related Articles

Post Your Comments


Back to top button