Latest NewsMollywood

മധുരരാജയെ വാര്‍ത്തയാക്കി തമിഴ്, തെലുഗ്, കന്നട, ദിനപത്രങ്ങള്‍

പ്രമുഖ തമിഴ് ദിന പത്രം ദിനമലര്‍ ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്

മധുരരാജ മമ്മൂട്ടിയ്ക്ക് സമ്മാനിച്ചത് മധുരമായ വിജയമാണ്. മമ്മൂട്ടിയുടെ കരിയറില്‍ നൂറ് കോടിയെത്തുന്ന ആദ്യ ചിത്രമായി മധുര രാജ മാറിയ വിവരം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് അറിയിച്ചത്. ഇപ്പോള്‍ ഈ വിവരം തമിഴ്, തെലുഗ്, കന്നഡ ദിനപത്രങ്ങളും വാര്‍ത്ത ആക്കിയിരിക്കുകയാണ്. പ്രമുഖ തമിഴ് ദിന പത്രം ദിനമലര്‍ ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്.

ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ മാസ്സ് മസാല ചിത്രത്തില്‍ തമിഴ് നടന്‍ ജയ്, തെലുഗ് നടന്‍ ജഗപതി ബാബു എന്നിവരും അഭിനയിച്ചിട്ടുണ്ട്. കൂടാതെ മഹിമ നമ്പ്യാര്‍, അനുശ്രീ, പ്രശാന്ത് അലക്‌സാണ്ടര്‍, നെടുമുടി വേണു, സലിം കുമാര്‍, വിജയ രാഘവന്‍, വിനയ പ്രസാദ്, ബിജു കുട്ടന്‍, നോബി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയില്‍ ഉണ്ട്. അഞ്ചു മലയാള ചിത്രങ്ങളാണ് 100 കോടി കളക്ഷന്‍ ക്ലബ്ബില്‍ ഉള്ളത് മലയാള സിനിമയില്‍ നൂറു കോടി കളക്ഷന്‍ നേടിയ രണ്ടു ചിത്രങ്ങളും നൂറു കോടി ബിസിനസ്സ് ആയി നേടിയ മൂന്നു ചിത്രങ്ങളും ആണുള്ളത്.

shortlink

Related Articles

Post Your Comments


Back to top button