Coming SoonLatest NewsMollywood

മധുരരാജയ്ക്ക് പിന്നാലെ ഉണ്ടയിലൂടെ സര്‍പ്രൈസുമായി മമ്മൂട്ടി

മധുര രാജയ്ക്ക് പിന്നാലെ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി റിലീസിനൊരുങ്ങുകയാണ്. സസ്‌പെന്‍സ് ഒളിപ്പിച്ച ചിത്രം മെഗാസ്റ്റാറിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്നു. ഉണ്ട എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈദിന് മുന്നോടിയായി ജൂണിലാണ് റിലീസിനെത്തുന്നത്. റിലീസിനോടനുബന്ധിച്ച് സിനിമയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വരികയാണ്. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് ഉണ്ടയില്‍ നിന്നും പോസ്റ്റര്‍ എത്തുന്നത്. നേരത്തെ വിഷുവിന് സിനിമയിലെ ഫസ്റ്റ് ലുക്ക് വന്നിരുന്നു. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഉണ്ടയുടെ കഥ ഒരുക്കിയത്. മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഉണ്ടയ്ക്കുണ്ട്.

ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടവും. ആക്ഷന്‍ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചതും സംവിധാനം ചെയ്യുന്നതും ഖാലിദ് റഹ്മാനാണ്.

shortlink

Related Articles

Post Your Comments


Back to top button