Latest NewsMollywood

നര കയറിയ താടി; ഒരു വശത്തേക്ക് ചീകിയ മുടി; മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക്. അജയ് വാസുദേവ് ഒരുക്കുന്ന പുതിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. നര കയറിയ ഇടതൂര്‍ന്ന താടി, ഒരു വശത്തേക്ക് ചീകിവച്ച മുടി, കൂളിംഗ് ഗ്ലാസും ധരിച്ച മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

അജയ് വാസുദേവ് തന്നെയാണ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. എന്നാല്‍ ഇത് ഒഫിഷ്യല്‍ പോസ്റ്റര്‍ അല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പോസ്റ്ററിനൊപ്പം ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചിരുന്നു. ‘ബോസ്’ എന്നായിരുന്നു പുറത്തെത്തിയ അണ്‍ ഒഫിഷ്യല്‍ പോസ്റ്ററില്‍ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ ആരംഭിക്കും. ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കും ഇത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button