Latest NewsMollywoodNew Release

മാമാങ്കത്തിനായി മണിക്കുട്ടന്റെ കിടിലന്‍ മേക്കോവര്‍ വൈറല്‍

അതിബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന് ഏറെ പ്രതീക്ഷകളാണ്. മമ്മൂട്ടി നായകനായ ചിത്രം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മാമാങ്കത്തിന് വേണ്ടി മേക്കോവര്‍ നടത്തിയ മണിക്കുട്ടന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വളരെ നല്ലൊരു കഥാപത്രമാണ് പദ്മകുമാര്‍ മണികുട്ടന് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ഇദ്ദേഹം ശരീരഭാരം നല്ലത്‌പോലെ കൂട്ടി ജിമ്മില്‍ പോയി മസില്‍ ഒക്കെ ആയാണ് മേക്ക് ഓവര്‍.

മാമങ്കം മമ്മുട്ടിയുടെ വലിയ പ്രോജക്ടുകളില്‍ ഒന്നാണ്. കേരളചരിത്രത്തില്‍ എന്ന് അറിയപ്പെടുന്ന ഭാരതപുഴയുടെ തീരങ്ങളില്‍ നടന്നു എന്നറിയപ്പെടുന്ന മാമാങ്കത്തിന്റെ ഏടുകളില്‍ ഊന്നിയുള്ള ചിത്രമാണ്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നുംപള്ളി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാറാണ്. സജീവ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. മാമാങ്കം ചിത്രം 2019 ല്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ അനുസിതാര, കനിഹ എന്നിവര്‍ സ്ത്രീ കഥാപാത്രത്തെ ചെയുന്നു. 20 ഏക്കറോളം വരുന്ന സ്ഥലത്താണ് ലൊക്കേഷന്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ കണ്ടതില്‍ വെച്ച് ബ്രഹ്മാണ്ഡമായ ലൊക്കേഷന്‍ തന്നെയാണ് മാമാങ്കത്തിനായി ഒരുക്കിയിരിക്കുന്നത്. ശക്തനായ പുരുഷഗെറ്റപ്പിലാണ് മമ്മുക്ക മാമാങ്കത്തില്‍ എത്തുന്നത്.

Tags

Post Your Comments


Back to top button
Close
Close