GeneralLatest NewsTV Shows

ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു, അരയില്‍ കൈചുറ്റി; നടനെതിരെ നടി

സംഭവം വാക്ക് തര്‍ക്കമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞു

ദുരുദ്ദേശത്തോടെ ദേഹത്ത് സ്പര്‍ശിച്ചുവെന്ന ആരോപണവുമായി നടി രംഗത്ത്. ബിഗ്‌ ബോസ് തമിഴ് പതിപ്പില്‍ മത്സരാര്‍ത്ഥിയായ ചേരനെതിരെയാണ് നടി മീര മിഥുന്റെ ആരോപണം.

ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നു പറഞ്ഞ മീര അനുവാദമിവല്ലാതെ ചേരന്‍ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചുവെന്നും പറഞ്ഞു. എന്നാല്‍ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ ചേരനെ പിന്തുണച്ച് രംഗത്ത് വന്നു.

ചേരന്‍ മോശക്കാരനായ ഒരു വ്യക്തിയല്ലെന്നും അദ്ദേഹം രണ്ടു പെണ്‍കുട്ടികളുടെ പിതാവാണെന്നും ചേരനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ചേരന് സ്ത്രകളോട് മോശമായി പെരുമാറാന്‍ സാധിക്കില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്ക് അതറിയാം അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവം വാക്ക് തര്‍ക്കമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല താന്‍ തൊട്ടതെന്നും തന്റെ കുട്ടികളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button